മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികൾ
text_fieldsബംഗളൂരു: കേരളത്തിന്‍റെ സാഹിത്യ-സാമൂഹിക-സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം വർഷംതോറും മലയാളം മിഷൻ പഠിതാക്കൾക്കായി നടത്തുന്ന ആഗോള മത്സരമായ സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്റെ കർണാടക മേഖലതല വിജയികളെ പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഫല പ്രഖ്യാപനം നിർവഹിച്ചു.
ജൂലൈ ഏഴിന് നടന്ന മത്സരങ്ങളിൽ ആറ് മേഖലകളിൽ നിന്നായി 92 മത്സരാർഥികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴയുടെ കവിതകളും ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും സീനിയർ വിഭാഗത്തിൽ ഇടശ്ശേരിയുടെ കവിതകളുമാണ് മത്സരാർഥികൾ ചൊല്ലിയത്. ഈ മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായവർ ജൂലൈ 21ന് നടക്കുന്ന കർണാടക ചാപ്റ്റർ മത്സരത്തിൽ പങ്കെടുക്കും.
മേഖലാതല വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ): *ബാംഗ്ലൂർ ഈസ്റ്റ് മേഖല*- സബ്ജൂനിയർ വിഭാഗം: പ്രാർഥന മിഥുൻ വർമ (പഠനം പാൽപായസം സെന്റർ), അദിതി അജിത് (പൂമ്പാറ്റ സെന്റർ), ആഗ്നയ് നായർ (പഠനം പാൽപായസം സെന്റർ). ജൂനിയർ വിഭാഗം: പാർവണ സുനിൽ (കളിമുറ്റം സെന്റർ), മിത്രവൃന്ദ ലക്ഷ്മി (പൂമ്പാറ്റ), നകുൽ സുധീഷ് (പൂമ്പാറ്റ), അവന്തിക അജിത് (പൂമ്പാറ്റ).
ബാംഗ്ലൂർ വെസ്റ്റ് മേഖല
സബ്ജൂനിയർ വിഭാഗം: അനന്യ വിനീഷ് (ആർ.ആർ നഗർ മലയാളി സമാജം), സാൻവി സൂരജ് (ആർ.ആർ നഗർ മലയാളി സമാജം), ശ്രേയ രമേശ് (ഡെക്കാൻ കൾചറൽ സൊസൈറ്റി). ജൂനിയർ വിഭാഗം: മൈഥിലി ദീപു കൃഷ്ണ (ആർ.ആർ നഗർ മലയാളി സമാജം), മറീന മേരി ജസ്റ്റിൻ (സ്വർഗറാണി ചർച്ച്), ടി.എസ്. ആർദ്ര (കേരള സമാജം മാഗഡി റോഡ്).
ബാംഗ്ലുർ സൗത്ത് മേഖല
സബ്ജൂനിയർ വിഭാഗം: ജോഹന തെരേസ സിജോ (ധർമാരാം), എസ്. ആദി ശങ്കർ (ഐറിസ് മലയാള ഭാഷാ പള്ളിക്കൂടം), മൃണാൾ നെൻമേലിൽ (നന്മ നന്ദിവുഡ്സ്). ജൂനിയർ വിഭാഗം: സന്മയ മനേഷ് (മോർ ഓഗൻ ചാപ്പൽ), എസ്. ആര്യലക്ഷ്മി (സാന്ദിപനി ഹുസ്കൂർ ഗേറ്റ്), അൻസിക അനൂപ് (ഐറിസ് മലയാള ഭാഷ പള്ളിക്കൂടം).
ബാംഗ്ലൂർ നോർത്ത് മേഖല
സബ്ജൂനിയർ വിഭാഗം: ശ്രദ്ധ ദീപക് (കേരള സമാജം നോർത്ത് വെസ്റ്റ്), മീര അപർണ (സമീക്ഷ സംസ്കൃതി), ആദിത്രി വിനോദ് (അമ്മ മലയാളം ശോഭ സിറ്റി). ജൂനിയർ വിഭാഗം: പി. മിഥാലി (വികാസ്), യു. നന്ദന (കിളിക്കൂട്ടം), വൈമിത്ര വിനോദ് (അമ്മ മലയാളം).
ബാംഗ്ലൂർ സെൻട്രൽ
സബ്ജൂനിയർ വിഭാഗം: അഭിനവ് വിനോദ് (ഡി.ആർ.ഡി.ഒ), ധ്യാൻ നിധിൻ രാജേഷ് (ഡി.ആർ.ഡി.ഒ), ഇസബെൽ വിൽസൻ (വി.സി.ഇ.ടി). ജൂനിയർ വിഭാഗം: ലിയോ വിൽസൻ (വി.സി.ഇ.ടി), കെ.എസ്. ഹൃദ്യ (ഡി.ആർ.ഡി.ഒ), മീനാക്ഷി നിധിൻ (ഡി.ആർ.ഡി.ഒ സെന്റർ ഒന്ന്)
മൈസൂർ മേഖല
സബ്ജൂനിയർ വിഭാഗം: ദക്ഷ് എൻ. സ്വരൂപ് (കേരള സമാജം മൈസൂർ), ഭഗത് റാം രഞ്ജിത് (മുദ്ര മലയാള വേദി), എൻ. നിയ ലക്ഷ്മി (മുദ്ര മലയാള വേദി). ജൂനിയർ വിഭാഗം: എം.വി. തനിഷ്‍ക (മൈത്രി മലയാളം പഠനവേദി), പി.ഡി. ഗൗരി (മുദ്ര മലയാളവേദി), നിരഞ്ജൻ എസ്. നായർ (സുധ സ്റ്റഡി സെന്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.