മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപനം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. സീനിയർ വിഭാഗത്തിൽ ആവണി രമേശ് ഒന്നും സി. നന്ദന രണ്ടും സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗത്തിൽ റിഥിക എ. നായർ ഒന്നും അഭിനവ് വിനോദ് രണ്ടും കെ.ആർ. നിവേദ്യ മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ മിതാലി പി. ഉമേഷ്, അനഘ മോഹൻ, രോഹിത് ആർ. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഓഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, കർണാടക കോഓഡിനേറ്റർ ബിലു സി. നാരായണൻ, ജയമോഹൻ, രാകേഷ് സുകുമാരൻ എന്നിവർ ആശംസ നേർന്നു. മത്സരങ്ങളിൽ വിജയികളായവരുടെയും മേഖല മത്സരങ്ങളിൽ വിജയികളായവരുടെയും കവിതാലാപനങ്ങൾക്കൊപ്പം, വിധികർത്താക്കളെ അനുമോദിക്കുകയും ചെയ്തു. പി. ശ്രീജേഷ്, ജിസ്സോ ജോസ്, അനൂപ്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര, സുചിത്ര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.