മലയാളം മിഷൻ അധ്യാപക പരിശീലനം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രാഥമിക അധ്യാപക പരിശീലനവും മിഷൻ പുനഃസംഘാടനവും നടത്തി. അമ്പതോളം അധ്യാപകർ പങ്കെടുത്ത പരിശീലനം ബാംഗ്ലൂർ നോർത്ത് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാധ്യാപനായ സതീഷ് കുമാർ നിരീക്ഷകനായിരുന്നു. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, ഫിനാൻസ് സെക്രട്ടറി ജിസോ ജോസ്, സ്വർഗറാണി ക്നാനായ ഫെറോന പള്ളി വികാരി ഫാ. ബിബിൻ അഞ്ചെബിൽ, സിസ്റ്റർ ഇമ്മാക്കുലേറ്റ്, സിസ്റ്റർ ടാനിയ, ജോമി തെങ്ങനാട്ട് എന്നിവർ സംസാരിച്ചു.
സതീഷ് തോട്ടശ്ശേരി, മീര നാരായണൻ, ഹിത വേണുഗോപാൽ, കെ. ദാമോദരൻ, ത്രേസ്യാമ്മ, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി. പഠനോത്സവ, സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുഗതാഞ്ജലി മത്സരത്തിന്റെ വിധികർത്താക്കളെ ആദരിച്ചു
മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രാഥമിക അധ്യാപക പരിശീലനം ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.