മലയാളം മിഷൻ അധ്യാപക പരിശീലനം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂർ മേഖലയിലെ ആമ്പൽ അധ്യാപക പരിശീലനം നഞ്ചൻഗുഡു ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ നടന്നു. ഫാ. അന്തപ്പ ഉദ്ഘാടനം ചെയ്തു.
കർണാടകയിലെ മലയാളികളുടെ ഭാഷാപ്രവർത്തനത്തെ അഭിനന്ദിച്ച അദ്ദേഹം മറ്റു സമൂഹങ്ങൾക്ക് മലയാളികൾ മാതൃകയാണെന്ന് പറഞ്ഞു. കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചാപ്റ്റർ കോഓഡിനേറ്റർ ടോമി ആലുങ്കൽ പ്രകൃതി ഒരു വഴികാട്ടിയാണ് എന്ന വിഷയത്തിലും അധ്യാപകരായ ത്രേസ്യമ്മ കേരള സംസ്കാരിക ചരിത്രത്തെ കുറിച്ചും ഗീത ശശികുമാർ ക്ലാസ് മുറികളിലെ നാടക അവതരണത്തെക്കുറിച്ചും ക്ലാസുകൾ എടുത്തു.
അധ്യാപകൻ ക്ലാസ് മുറികളിൽ ശ്രദ്ധിക്കേണ്ട പ്രാഥമിക പാഠങ്ങളെക്കുറിച്ച് മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ്കുമാറും അക്ഷരത്തിന്റെ ചരിത്രത്തെ കുറിച്ചും അക്ഷരമാല പരിഷ്കാരങ്ങളെ കുറിച്ചും ചാപ്റ്റർ ജോ. സെക്രട്ടറി ജിസോ ജോസും ക്ലാസുകൾ എടുത്തു. ദേവി പ്രദീപ് നന്ദി പറഞ്ഞു.അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. നാടൻപാട്ടുകൾ അവതരിപ്പിച്ചു. അജിത ശശി, സുസ്മ വിക്ടർ റോസമ്മ, അശ്വതി, അമ്പിളി ഷാനി സുൽന, രശ്മിത, സൗദാമിനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.