മലയാളികൾ വികസനത്തിന് നേതൃത്വം നൽകണം -യു. പ്രതിഭ എം.എൽ.എ
text_fieldsബംഗളൂരു: അഭ്യസ്ത വിദ്യരായ ബംഗളൂരുവിലെ മലയാളി സമൂഹം ബംഗളൂരുവിന്റെ വികസനത്തിൽ മാതൃകാപരമായ നേതൃത്വം ഏറ്റെടുക്കണമെന്ന് കായംകുളം എം.എൽ.എ യു. പ്രതിഭ.
പരിസ്ഥിതി സംരക്ഷണം, ജല വിനിയോഗം, ശുചിത്വം എന്നീ മേഖലകൾ കേരള സമാജത്തിന് നേതൃത്വം നൽകാൻ കഴിയുമെന്ന് അവർ പറഞ്ഞു. കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ് 2024’ സീഗേഹള്ളി എസ്.വി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ ലിജു പി.കെ, ആഘോഷ കമ്മിറ്റി കൺവീനർ സനൽ കുമാർ, വനിത വിഭാഗം ചെയർപേഴ്സൻ ഓമന കവിരാജ്, നിത്യ സന്ദീപ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, ചെണ്ട-വയലിൽ ഫ്യൂഷൻ, ആരോസ് ഡാൻസ് കമ്പനി അവതരിപ്പിച്ച ഡാൻസ് പരിപാടികൾ, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്, അഖില ആനന്ദ്, അതുൽ നറുകര, അനന്യ ദിനേശ്, അദിതി ദിനേശ് എന്നിവര്‍ അവതരിപ്പിച്ച സൂപ്പർ മെഗാഷോ എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.