ബംഗളൂരുവിൽ വിനോദയാത്രക്കെത്തിയ മലയാളി വയോധികനെ കാണാതായതായി പരാതി
text_fieldsബാലൻ ചെട്ട്യാർ
ബംഗളൂരു: കേരളത്തിൽ നിന്ന് വിനോദയാത്രക്കെത്തിയ വയോജനങ്ങളുടെ സംഘത്തിലെ ഒരാളെ കാണാതായെന്ന് പരാതി. മലപ്പുറം പൂക്കോട്ടൂരിലെ 'തീരം' കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കംപാറയിലെ പാറവളപ്പിൽ ബാലൻ ചെട്ട്യാരെയാണ് വ്യഴാഴ്ച രാവിലെ ബംഗളൂരുവിൽ കാണാതായത്.
വളണ്ടിയർമാരടക്കം 29 പേരടടങ്ങിയ സംഘം ബുധനാഴ്ച രാത്രി കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) കോഴിക്കാടു നിന്ന് പുറപ്പെട്ടതായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ ഏകദേശം ഹൊസൂർ വിട്ട ശേഷം ശുചിമുറിയിലേക്ക് പോയ ബാലൻ ചെട്ട്യാരെ പിന്നെ കാണാതാവുകയായിരുന്നു. കാർമലാരത്ത് ഇറങ്ങിയിട്ടുണ്ടാകാമെന്നാണ് സംശയം. തീരം സംഘാടകർ ബാനസ് വാടി റെയിൽവേയിൽ ഇതുമായി ബന്ധപ്പെട്ട് ഓൺലൈനായി പരാതി നൽകി.
യശ്വന്ത്പൂർ റെയിൽവേ പൊലീസിലും പിന്നീട് ബൈയപ്പനഹാള്ളി റെയിൽവേ പൊലീസിലും നേരിട്ടും ബന്ധപ്പെട്ടു. യശ്വന്ത്പൂർ സ്റ്റേഷനിലെയും സഞ്ചരിച്ച ട്രെയിനിലെയും കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ, കാണാതായ ആളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവർ 9567976655, 9995074700, 9946005004 ഇവയിലേതെങ്കിലും നമ്പറിൽ ബന്ധപ്പെടണമെന്ന് തീരം ഭാരവാഹികൾ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.