ബംഗളൂരുവില്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരുവില്‍ ട്രെയിനില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി യുവാവ് തിങ്കളാഴ്ച മരിച്ചു. ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലം എം.ജി.എം മന്ദിരത്തില്‍ റിട്ട. ഹെഡ് പോസ്റ്റ്മാസ്റ്റർ ജി. സുനിലിന്റെ മകന് ദേവനന്ദനാണ് (നന്ദു -22) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ സോലദേവനഹള്ളി റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമിന് മുകളിലാണ് ദേവനന്ദനെ വീണ് പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആലുവ യു.സി കോളജില്‍ എം.എ പരീക്ഷ എഴുതിയിരിക്കുകയാണ്. ഡിഗ്രിക്ക് ചെന്നൈയിലാണ് പഠിച്ചത്.
മാതാവ്: അനിത കുമാരി (ഹെഡ്മിസ്ട്രസ്, എന്‍.എസ്.എസ്.എ ഹൈസ്കൂള്‍ മണ്ണൂര്‍, മൂവാറ്റുപുഴ). സഹോദരി: ഡോ. ദേവി (ജർമനി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.