മലയാളി സംഘടനകൾ ശിശുദിനം ആഘോഷിച്ചു
text_fieldsബംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ നിലയം വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കനകദാസ ജയന്തി, കന്നഡ രാജ്യോത്സവം എന്നിവ ആഘോഷിച്ചു. കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, സെക്രട്ടറി പി.കെ. സുധീഷ്, പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക സൗഭാഗ്യ എന്നിവർ സംസാരിച്ചു.ഹൈസ്കൂൾ പ്രധാനാധ്യാപിക എ. ബിന്ദു, സെൻട്രൽ സ്കൂൾ പ്രധാനാധ്യാപിക സുമംഗല, രാധാകൃഷ്ണൻ നായർ, കെ. രാധാകൃഷ്ണൻ, സി. വിജയകുമാർ, ശ്രീവിദ്യ, അൽഫൊൻസ ജോർജ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.ആർ. പുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ശിശുദിനം ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി, നെഹ്റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങളും കൈമാറി. കെ.എം.സി വൈസ് പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ, സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി. കെ.ആർ നായർ, ഭാസ്കരൻ എന്നിവർ പങ്കെടുത്തു. 'നെഹ്റുവിയൻ ചിന്തകൾ കുട്ടികളിലേക്ക്' വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.