മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
text_fieldsബംഗളൂരു: മലയാളി വിദ്യാർഥിനി ബംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ-ലില്ലി ദമ്പതികളുടെ മകള്‍ ലിസ്ന ചാക്കോയാണ് (20) മരിച്ചത്. ഹൊസ്കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിലായിരുന്നു അപകടം. പരിക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരിക്കുകയായിരുന്നു.
മാനന്തവാടിയിലെ സ്വകാര്യ കോളജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇന്ററേർണല്ഷിപ്പിന്റെ ഭാഗമായാണ് ബംഗളൂരുവിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.