ക്ഷേത്ര ഉത്സവം: ബാക്കി വന്ന സ്റ്റാളുകളുടെ ലേലത്തിൽ ആറ് മുസ്‌ലിം വ്യാപാരികൾ
text_fieldsമംഗളൂരു: ഞായറാഴ്ച ആരംഭിച്ച മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ ശേഷിച്ചവയുടെ ലേലത്തിൽ ആറ് മുസ്‌ലിം വ്യാപാരികൾ പങ്കെടുത്തു. അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തി ലേലം നടത്തിയതിന് എതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർ നൽകിയ നിർദേശത്തെത്തുടർന്നാണിത്.
നല്ല വ്യാപാര സാധ്യതയുള്ള 71 സ്റ്റാളുകളുടെ ലേലം മുസ്‌ലിം വ്യാപാരികളെ പൂർണമായി മാറ്റിനിർത്തി നടത്തിയിരുന്നു.കഴിഞ്ഞ വർഷം സ്റ്റാളുകളുടെ ലേലത്തിലൂടെ മൂന്ന് ലക്ഷം രൂപയാണ് ക്ഷേത്രം കമ്മിറ്റിക്ക് ലഭിച്ചിരുന്നത്. ഇത്തവണ ആറ് ലക്ഷം രൂപയുടെ വർധനയോടെ ഒമ്പത് ലക്ഷം രൂപക്കാണ് ലേലം കൊണ്ടത്.
മംഗളൂരു നഗരത്തിലെ കാർ സ്റ്റ്രീറ്റിൽ ക്ഷേത്രം പരിസരത്ത് നിന്ന് മാറി വ്യാപാര സാധ്യത കുറഞ്ഞ 34 സ്റ്റാളുകൾ ലേലത്തിൽ പോവാതെ ശേഷിക്കുകയായിരുന്നു.ഇവയിൽ ചെറിയ തോതിൽ കച്ചവടം പ്രതീക്ഷിക്കുന്ന 22 സ്റ്റാളുകളുടെ ലേലത്തിലാണ് മുസ്‌ലിം വ്യാപാരികൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയത്.ഈ സ്റ്റാളൂകളിൽ 11 എണ്ണം മാത്ര ലേലം പോയതിൽ ആറ് പേർ മുസ്‌ലിം കച്ചവടക്കാരാണ്.55,000 രൂപയാണ് 11 സ്റ്റാളുകളുടെ ലേലത്തുകയായീ ക്ഷേത്രം കമ്മിറ്റിക്ക് ലഭിക്കുക.ഈ മാസം 24 വരെയാണ് ഉത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.