Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ...

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് ഉ​ട​ൻ മാ​റ്റി​ല്ല

text_fields
bookmark_border
mangalore central station
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ട​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ ഡി​വി​ഷ​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശ്യം ഇ​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ദ​ക്ഷി​ണ ക​ന്ന​ട എം.​പി ബ്രി​ജേ​ഷ് ചൗ​ട്ട​യു​ടെ ലോ​ക്സ​ഭ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് ന​ൽ​കും. ക​ർ​ണാ​ട​ക​യി​ൽ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. 2024 ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 21 പു​തി​യ റൂ​ട്ടു​ക​ളും 10 ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ 31 പ​ദ്ധ​തി​ക​ൾ ക​ർ​ണാ​ട​ക​യി​ലു​ണ്ട്. 47,016 കോ​ടി രൂ​പ ചെ​ല​വി​ൽ 3840 കി.​മീ. ഇ​തി​ൽ 1302 കി​ലോ​മീ​റ്റ​ർ പാ​ത ക​മീ​ഷ​ൻ ചെ​യ്തു. 2024 മാ​ർ​ച്ച് വ​രെ 17,383 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.

മം​ഗ​ളൂ​രു -ബം​ഗ​ളൂ​രു റൂ​ട്ടി​ൽ മം​ഗ​ളൂ​രു -ഹാ​സ​ൻ (247 കി.​മീ), കു​ണി​ഗ​ൽ വ​ഴി ഹാ​സ​ൻ -ചി​ക്ക​ബാ​നാ​വ​ര (166 കി.​മീ) എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.

ബം​ഗ​ളൂ​രു​വി​നും തു​മ​കൂ​രു​വി​നു​മി​ട​യി​ലു​ള്ള മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ലൈ​നു​ക​ൾ​ക്കാ​യു​ള്ള സ​ർ​വേ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഫ​ണ്ടി​ന്റെ അ​ഭാ​വം തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്നു. മേ​ഖ​ല​ക്ക് കാ​ര്യ​മാ​യ സാ​മൂ​ഹി​ക -സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഈ ​നി​ർ​ണാ​യ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ചൗ​ട്ട സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഭ​ര​ണ​പ​ര​വും വി​ക​സ​ന​പ​ര​വു​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി നി​ല​വി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ റൂ​ട്ടു​ക​ൾ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടോ​യെ​ന്നാ​യി​രു​ന്നു ചൗ​ട്ട​യു​ടെ ചോ​ദ്യം. മം​ഗ​ളൂ​രു ന​ഗ​ര​പാ​ത​ക​ളെ ഏ​കീ​കൃ​ത റെ​യി​ൽ​വേ സോ​ണി​ന് കീ​ഴി​ൽ സം​യോ​ജി​പ്പി​ക്കു​ന്ന​ത് തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് ചോ​ദ്യ വേ​ള​യി​ൽ ചൗ​ട്ട അ​വ​കാ​ശ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ഡി​വി​ഷ​ന് യാ​ത്ര, ച​ര​ക്കു​നീ​ക്കം ഇ​ന​ങ്ങ​ളി​ൽ വ​ലി​യ വ​രു​മാ​നം ന​ൽ​കു​ന്ന മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ സൗ​ത്ത് വെ​സ്റ്റ് ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മു​ൻ എം.​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ലും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad DivisionMetro Newsmangalore central railway station
News Summary - Mangalore Central Station will not be shifted from Palakkad Division immediately.
Next Story