മംഗളൂരു എണ്ണ ശുദ്ധീകരണ ശാലയിൽ ടാർ ഉൽപാദനത്തിന് നൂതന ഫാക്ടറി
text_fieldsഎം.ആർ.പി.എല്ലിൽ കമീഷൻ
ചെയ്ത പുതിയ ടാർ ഉൽപാദന യൂനിറ്റ്
മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എം.ആർ.പി.എൽ) നൂതന ‘ബിറ്റൂറോക്സ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ടാർ ഉൽപാദന യൂനിറ്റ് കമീഷൻ ചെയ്തു. എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇ.ഐ.എൽ) രൂപകൽപന ചെയ്ത ഈ യൂനിറ്റ് എം.ആർ.പി.എല്ലിനും മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒരു വലിയ മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
1,50,000 മെട്രിക് ടൺ വാർഷിക ശേഷിയുള്ള ഈ പുതിയ യൂനിറ്റ് നിലവിലുള്ള ബിറ്റുമെൻ ഉൽപാദന ശേഷി ഇരട്ടിയാക്കും. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇറക്കുമതി ചെയ്യുന്ന ബിറ്റുമിനെയാണ് നിലവിൽ രാജ്യം ആശ്രയിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ്, 2022ലാണ് എം.ആർ.പി.എൽ ബിറ്റുമിൻ ഉൽപാദന ശേഷിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത്.
പുതുതായി കമീഷൻ ചെയ്ത പ്ലാന്റ് ഉയർന്ന നിലവാരമുള്ള വിജി40 ബിറ്റുമെൻ സ്ഥിരമായി ഉൽപാദിപ്പിക്കുന്നതിനാണ് രൂപകൽപന ചെയ്തതെന്ന് പ്രോജക്ട്സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ബി.എച്ച്. പ്രസാദ് പറഞ്ഞു. പുതിയ ബിറ്റുമെൻ നിർമാണ യൂനിറ്റോടെ ഈ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ എം.ആർ.പി.എൽ ഒരുങ്ങുകയാണ്. നൂതന സാങ്കേതികവിദ്യ വഴി ഉപഭോക്താക്കൾക്ക് ഉയർന്ന ഗ്രേഡ് ബിറ്റുമെൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.