Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരു കോർപറേഷനിലും...

മംഗളൂരു കോർപറേഷനിലും മേയർ, ഡെപ്യുട്ടി മേയർ സ്ഥാനം ബി.ജെ.പിക്ക്

text_fields
bookmark_border
മംഗളൂരു കോർപറേഷനിലും മേയർ, ഡെപ്യുട്ടി മേയർ സ്ഥാനം ബി.ജെ.പിക്ക്
cancel

ബംഗളൂരു: മംഗളൂരു സിറ്റി കോർപറേഷൻ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനായാസ ജയം. കോർപറേഷനിൽ വൻ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോർപറേഷനിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിന്റെ പിന്തുണയോടെ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങൾ ബി.ജെ.പി നേടിയിരുന്നു.

മംഗളൂരു സിറ്റി കോർപറേഷനിൽ മേയറായി ജയാനന്ദ അഞ്ചൻ, ഡെപ്യുട്ടി മേയറായി പൂർണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോർപറേഷനിൽ ബി.ജെ.പിക്ക് 44ഉം കോൺഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.

രണ്ട് എം.എൽ.എമാരുടെ വോട്ടുൾപ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയർ സ്ഥാന​ത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ശശിധര ഹെഗ്ഡെ , ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ച സീനത്ത് ഷംസുദ്ദീൻ എന്നിവർ 14 വോട്ടുവീതം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaluru city corporation
News Summary - mangaluru city corporatio post of mayor and deputy mayor for BJP
Next Story