Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലാ​ൽ​ബാ​​ഗ്...

ലാ​ൽ​ബാ​​ഗ് ബൊ​ട്ടാ​ണി​ക്ക​ൽ ​ഗാ​ർ​ഡ​നി​ലെ മാ​മ്പ​ഴ​മേ​ള 23 മു​ത​ൽ

text_fields
bookmark_border
ലാ​ൽ​ബാ​​ഗ് ബൊ​ട്ടാ​ണി​ക്ക​ൽ ​ഗാ​ർ​ഡ​നി​ലെ മാ​മ്പ​ഴ​മേ​ള 23 മു​ത​ൽ
cancel

ബം​​ഗ​ളൂ​രു: ലാ​ൽ​ബാ​​ഗ് ബൊ​ട്ടാ​ണി​ക്ക​ൽ ​ഗാ​ർ​ഡ​നി​ലെ വാ​ർ​ഷി​ക മാ​മ്പ​ഴ​മേ​ള മേ​യ് 23ന് ​തു​ട​ങ്ങും. മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ഭാ​​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ക്കും.

50 മാ​മ്പ​ഴ സ്റ്റാ​ളു​ക​ളും 15 ച​ക്ക സ്റ്റാ​ളു​ക​ളു​മു​ണ്ടാ​യി​രി​ക്കും. ഇ​ത്ത​വ​ണ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ലാ​ണ് സ്റ്റാ​ളു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തെ​ന്ന് മാ​മ്പ​ഴ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​ജി. നാ​​ഗ​രാ​ജു പ​റ​ഞ്ഞു. മാ​മ്പ​ഴോ​ത്സ​വം എ​ന്ന​പേ​രി​ൽ മേ​ള​യു​ടെ ചെ​റി​യ രൂ​പം ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. പൊ​തു​വെ സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദ​ന​ക്കു​റ​വി​​ന്റെ ഭാ​​ഗ​മാ​യു​ണ്ടാ​യ വി​ല​വ​ർ​ധ​ന മേ​ള​യെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mango FestLalbagh Botanical Garden
News Summary - Mango fest at Lalbagh Botanical Garden from 23
Next Story