'കേരളമുറ്റം' ആശയവുമായി മാംഗോ ഹൈപ്പർമാർക്കറ്റ് മുഖ്യമന്ത്രിക്കുമുന്നിൽ
text_fieldsബംഗളൂരു: ബംഗളൂരുവിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാംഗോ ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ബംഗളൂരുവിൽ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ഷണം സ്വീകരിച്ചായിരുന്നു കൂടിക്കാഴ്ച. ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും 'കേരളമുറ്റം' എന്ന പേരിൽ പ്രത്യേക ഇടം ഒരുക്കി കേരളത്തിന്‍റെ സ്വന്തം ഉൽപന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുമെന്ന് മാംഗോ ഹൈപ്പർമാർക്കറ്റ് ഡയറക്ടറും ബംഗളൂരു ഹെഡുമായ യൂസുഫ് മാരാന്‍റവിട മുഖ്യമന്ത്രിയെ അറിയിച്ചു.
കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ ചരക്കു കടത്താനുള്ള സൗകര്യമൊരുക്കിയാൽ കേരളത്തിന്‍റെ ഒട്ടേറെ ഉൽപന്നങ്ങൾ പ്രയാസരഹിതമായി ബംഗളൂരു മാർക്കറ്റിൽ വിപണനം ചെയ്യാൻകഴിയും. കെ.എസ്.ആർ.ടി.സി. അനുവദിച്ചാൽ ഇപ്പോഴത്തെ സ്വകാര്യ ബസ് സർവിസുകളും മറ്റു ട്രാൻസ്പോർട്ട് കമ്പനികളുടെയും കൊള്ള ലാഭം അവസാനിപ്പിക്കാമെന്നും അവർ അറിയിച്ചു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ചീഫ് സെക്രട്ടറി വി.പി. ജോയ്, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് മേജർ ദിനേഷ് ഭാസ്കർ, മാംഗോ ഹൈപ്പർമാർക്കറ്റ് പ്രോജക്ട് ഡയറക്ടർ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. നിരവധിപേർക്ക് തൊഴിൽ ഒരുക്കുന്ന പദ്ധതികളുമായി കേരളത്തിലേക്ക് വരാനുള്ള സന്നദ്ധതയും അവർ മുഖ്യമന്ത്രിയെ അറിയിച്ചു. അനുകൂല സാഹചര്യവും സമാധാന അന്തരീക്ഷവും വാഗ്ദാനം നൽകിയ മുഖ്യമന്ത്രി കൂടുതൽ ചർച്ചകൾക്കായി മാംഗോയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് യൂസുഫ് മാരാന്‍റവിട അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.