കൊതിയൂറും മാമ്പഴം; ലാൽബാഗിൽ മേള തുടങ്ങി
text_fieldsബംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിലെ കൊതിയൂറും മാമ്പഴ ഇനങ്ങൾ ഒരു കുടക്കീഴിൽ. ലാൽബാഗിൽ മാമ്പഴമേള തുടങ്ങി. ജൂൺ 11ന് സമാപിക്കും. തേനൂറും രുചികളുള്ള അപൂർവ ഇനം മാമ്പഴങ്ങളാണ് ലാൽബാഗിൽ ഹോർട്ടികൾചറിന്റെ മേളയിലുള്ളത്. വിഷാംശമില്ലാതെ പൂർണമായും ജൈവ മാമ്പഴങ്ങളാണ് മേളയിലുള്ളത്. പ്രവേശനം സൗജന്യമാണ്.
ചെറുമാമ്പഴങ്ങളായ ഷുഗർ ബേബിക്കാണ് ആവശ്യക്കാർ കൂടുതൽ. കിലോക്ക് 130 രൂപയാണ് വില. കർണാടകയുടെ തനതു മാമ്പഴമായ അൽഫോൻസോ ബദാമിക്കും ആവശ്യക്കാരേറെ. കിലോക്ക് 150 രൂപ. അച്ചാറുകൾക്ക് ഉപയോഗിക്കുന്ന ഭീമൻ മാമ്പഴം ആംലെറ്റുമുണ്ട്. മൽഗോവ, മല്ലിക, രാജാ പസന്ത്, ഹിമ പസന്ത്, റാസ്പുരി, തോട്ടാപുരി, റുമാനി തുടങ്ങിയ ഇനങ്ങളുമുണ്ട്.
60 മുതൽ 150 വരെയാണ് ഇവയുടെ വില. നാൽപതോളം സ്റ്റാളുകളിലാണ് ഇത്തവണയുള്ളത്. മുൻകാലങ്ങളിൽ നൂറിലേറെ സ്റ്റാളുകളുണ്ടായിരുന്നു. കാലംതെറ്റി കാറ്റും മഴയുമെത്തിയത് മാമ്പഴക്കൃഷിയെ മോശമായി ബാധിച്ചതോടെ ഇത്തവണ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും മേളയിൽ തിരക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.