മണിപ്പൂർ ആക്രമണം: ഇരകൾക്കായി നാളെ നഗരത്തിൽ ഐക്യദാർഢ്യസംഗമം
text_fieldsബംഗളൂരു: മണിപ്പൂരിൽ സർക്കാർ പിന്തുണയോടെ ഒരു വിഭാഗത്തിനെതിരായി ആസൂത്രിത ആക്രമണം നടക്കുന്നതിനെതിരെ മാധ്യമപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും യോഗം ചേരും. ജൂൺ 26ന് തിങ്കളാഴ്ച വൈകീട്ട് ആറിന് കോർപറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിലാണ് ഐക്യദാർഢ്യസംഗമം.
മണിപ്പൂരിൽ രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് വ്യാജ പ്രചാരണം നടക്കുകയാണ്. മണിപ്പൂർ മറ്റൊരു ഗുജറാത്താവുകയാണ് എന്നതാണ് വസ്തുത. മണിപ്പൂരിലും, ഗോദ്സെ ഗാങ്, ഭരണകൂട സൗകര്യങ്ങൾ ഉപയോഗിച്ച് ഗ്രാമങ്ങൾ ഒന്നടങ്കം ചുട്ടെരിക്കുകയാണെന്ന് നിഷ്പക്ഷ മാധ്യമങ്ങൾ വിലയിരുത്തുന്നു. ഈ ആക്രമണങ്ങളിൽ ഒട്ടേറെ പേർക്ക് ജീവഹാനി സംഭവിച്ചു. അതിലേറെ പേർ ഗുരുതരാവസ്ഥയിലാണ്. ആയിരക്കണക്കിനാളുകൾ അഭയാർഥി ക്യാമ്പുകളിലാണ്.
ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്ത് നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്നവർ പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.