മണിപ്പൂർ കലാപ ഇരകൾ ആർച് ബിഷപ്പിനെ സന്ദർശിച്ചു
text_fieldsബംഗളൂരു: മണിപ്പൂർ കലാപത്തിന്റെ ഇരകൾക്ക് വിദ്യാഭ്യാസ പുനരവധിവാസ സഹായങ്ങൾ നൽകുമെന്ന് ബംഗളൂരു അതിരൂപത. കലാപ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞ് ബംഗളൂരുവിലെത്തിയ മണിപ്പൂരി സംഘം ബംഗളൂരു ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡോവിനെ സന്ദർശിച്ചിരുന്നു. ഈ സംഘത്തോടാണ് ബിഷപ് എല്ലാവിധ സഹായവും നൽകാമെന്ന് അറിയിച്ചത്. നിരവധി മണിപ്പൂരികൾ ബംഗളൂരുവിലുണ്ട്.
മണിപ്പൂരിൽ പഠിക്കുന്ന വിദ്യാർഥികളുടെ നിരവധി രക്ഷിതാക്കളും ജോലി ആവശ്യാർഥം ബംഗളൂരുവിലുണ്ട്. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും ഇത്തരത്തിലുള്ളവർക്ക് അഭയമൊരുക്കുമെന്ന് ബിഷപ് പറഞ്ഞു. നിരവധിപേർക്ക് കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്.
ഇവർക്ക് തുടർപഠനത്തിനടക്കം സഹായം നൽകും. പുനരധിവാസത്തിനായി സഭ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും ബിഷപ് അറിയിച്ചു. മണിപ്പൂരിൽനിന്നുള്ള ഫാ. ജെയിംസ് ബീപേയിയാണ് വിദ്യാർഥികളടക്കമുള്ള സംഘത്തിന് മണിപ്പൂരിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. ഇദ്ദേഹവും ബിഷപ്പിനെ കാണാൻ എത്തിയിരുന്നു. മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികൾ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.