മണിപ്പൂർ കലാപം: നുഴഞ്ഞുകയറ്റക്കാർക്കെതിരായ കേന്ദ്ര നടപടിയുടെ പ്രതികരണം -ശോഭ കരന്ദ്ലാജെ
text_fieldsബംഗളൂരു: രാജ്യത്തെ നുഴഞ്ഞുകയറ്റക്കാർക്കെതിരായ കേന്ദ്ര സർക്കാറിന്റെ നടപടിയുടെ രോഷപ്രതികരണമാണ് മണിപ്പൂരിൽ അരങ്ങേറുന്നതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്ലാജെ പറഞ്ഞു. മുൻ സർക്കാറുകൾ വരുത്തിയ വൻ മണ്ടത്തങ്ങൾ കാരണം നിരവധി പേർ അയൽരാജ്യങ്ങളിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടിയേറിയിട്ടുണ്ട്. അവരെ തിരിച്ചയക്കാൻ കേന്ദ്രം തുടർച്ചയായി നടപടി സ്വീകരിക്കുകയാണ്. സ്വാഭാവികമായും അവിടെ സംഘർഷമുണ്ടാകും. എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം ബാധ്യസ്ഥമാണ് -ശോഭ കരന്ദ്ലാജെ പറഞ്ഞു. ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിന്റെ വരുന്ന സെഷനിൽ മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ കേന്ദ്രം തയാറാണ്. എന്നാൽ, കോൺഗ്രസും മറ്റു പാർട്ടികളും അതിന് തയാറല്ലെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.