മന്നം ജയന്തിയാഘോഷം
text_fieldsബംഗളൂരു: മന്നത്ത് പത്മനാഭന്റെ 148ാമത് ജന്മദിനം എൻ.എസ്.എസ് കർണാടക ആർ.ടി നഗർ കരയോഗം ആഘോഷിച്ചു. കരയോഗാധ്യക്ഷൻ എൻ. വിജയ് കുമാർ, സ്ത്രീശക്തി പ്രസിഡന്റ് സുജാദേവി എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കർണാടക ഉപാധ്യക്ഷൻ എം.എസ്. ശിവപ്രസാദ് ജയന്തി സന്ദേശം നൽകി. യുവശക്തി അംഗങ്ങളായ നിഖിത ഹരിഹരൻ, നിതുന ഹരിഹരൻ എന്നിവർ മന്നത്ത് പത്മനാഭന്റെ ജീവചരിത്രം അവതരിപ്പിച്ചു.
ട്രഷറർ കെ. മോഹനൻ നായർ, ഉപകാര്യദർശി പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, മുൻ ചെയർമാൻ ആർ. വിജയൻ നായർ, ബോർഡ് അംഗം കെ.ബി. മുകുന്ദൻ, പ്രവർത്തക സമിതി അംഗങ്ങളായ രാജീവ്, സുജിത് കുമാർ, ശശികുമാരൻ നായർ, സ്ത്രീശക്തി കാര്യദർശി ഡോ. പ്രീത അശോക്, ട്രഷറർ ജയ മോഹൻ, തങ്കം പ്രസാദ്, രത്നമ്മ, ലത മുകുന്ദൻ, സ്മിത, യുവശക്തി അധ്യക്ഷൻ വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.