തീര, മലയോര ജില്ലകളിൽ മാവോവാദി സാന്നിധ്യം
text_fieldsമംഗളൂരു: ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ മാവോവാദി സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പൊലീസും ആന്റി നക്സൽ സേനയും ജാഗ്രത ശക്തമാക്കി. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽനിന്ന് കർണാടകയിലേക്കു കടന്ന് തീര, മലയോര ജില്ലകൾ കേന്ദ്രീകരിച്ച് അക്രമത്തിന് കോപ്പുകൂട്ടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മേഖലയിലും ചിക്കമഗളൂരു ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് മാവോവാദി സാന്നിധ്യം.
ആയുധധാരികളായ സംഘം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ, മധൂർ, ജഡ്കൽ, ബെൽകൽ ഗ്രാമങ്ങളിൽ വീടുകൾ സന്ദർശിച്ചതായി നാട്ടുകാർ പൊലീസിനെ അറിയിച്ചതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ നൽകിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ചിക്കമഗളൂരു വനത്തിൽ 2005 ഫെബ്രുവരിയിൽ കർണാടക പൊലീസ് വെടിവെച്ചുകൊന്ന മാവോവാദി നേതാവായിരുന്ന സകേത് രാജന്റെ രക്തസാക്ഷിത്വ സ്മരണക്കായി ‘റെഡ് സല്യൂട്ട് ഡേ’ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിക്രമും സംഘവും എത്തിയതെന്നാണ് പൊലീസ് നിരീക്ഷണം.
വിക്രമിനെ കണ്ടെത്താൻ ആന്റി നക്സൽ സേന ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ അന്വേഷണം നടത്തുന്നു. അഞ്ചു ദിവസം പൊലീസ് അതിജാഗ്രത തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.