Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാർത്തോമാ ഇടവക ത്രിദിന...

മാർത്തോമാ ഇടവക ത്രിദിന കൺവെൻഷന് തുടക്കം

text_fields
bookmark_border
Marthoma Parish Three Day Convention Begins
cancel
camera_alt

ബാംഗ്ലൂർ ഹെബ്ബാൾ ജറുസലേം മാർത്തോമാ ഇടവകയുടെ മൂന്ന് ദിവസത്തെ വാർഷിക കൺവെൻഷനിൽ കൂടൽ മാർത്തോമാ ഇടവക വികാരി ഫാ. സുനിൽ എ. ജോൺ മുഖ്യ സന്ദേശം നൽകുന്നു

ബംഗളൂരു: ഹെബ്ബാൾ ജറുസലേം മാർത്തോമാ ഇടവകയുടെ ത്രിദിന വാർഷിക കൺവെൻഷന് തുടക്കം. ഇടവക വികാരി ഫാ. പ്രിൻസ് കോര അധ്യക്ഷത വഹിച്ചു. കൂടൽ മാർത്തോമാ ഇടവക വികാരി ഫാ. സുനിൽ എ. ജോൺ മുഖ്യ സന്ദേശം നൽകി. ഹെബ്ബാൾ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് തോമസ്, ജോർജ് തോമസ്, ബേബി കുട്ടി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവക ഗായകസംഘം ഗാനശുശ്രൂഷ നടത്തി. രണ്ടാം ദിവസത്തെ യോഗം ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കും.

ഫാ. സുനിൽ എ. ജോൺ മുഖ്യ സന്ദേശം നൽകും. ഞായറാഴ്ച രാവിലെ എട്ടിന് കുടുംബദിന ശുശ്രൂഷയും വിശുദ്ധ കുർബാനയും. തുടർന്ന് കൺവെൻഷൻ സമാപന സമ്മേളനവും നടക്കും. കുടുംബദിന ആഘോഷപരിപാടികളും ഉണ്ടാകുമെന്ന് വികാരി ഫാ. പ്രിൻസ് കോര, ഇടവക സെക്രട്ടറി എബ്രഹാം വർഗീസ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marthoma Parish
News Summary - Marthoma Parish Three Day Convention Begins
Next Story