വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: മാട്രിമോണി വെബ്സൈറ്റുകള്‍ വഴി സ്ത്രീകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എട്ട് സ്ത്രീകളെ കബളിപ്പിച്ച് 62.83 ലക്ഷം തട്ടിയ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി കെ. മധുവാണ് (34) അറസ്റ്റിലായത്. വ്യാപാര സ്ഥാപനം നടത്തിയിരുന്ന മധു, പ്രമുഖ കന്നട മാട്രിമോണി വെബ്സൈറ്റ് വഴിയാണ് തട്ടിപ്പിന് സ്ത്രീകളെ കണ്ടെത്തിയത്. വിവാഹ ആലോചനകള്‍ക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം പരിചയം സ്ഥാപിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. ബംഗളൂരു, ചിക്കമഗളൂരു ഉള്‍പ്പെടെ അഞ്ച് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
ഒരു സ്ത്രീയില്‍ നിന്ന് മാത്രം 21 ലക്ഷം രൂപ കബളിപ്പിച്ച് കൈപ്പറ്റിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. 2019ൽ പൊലീസിന് പരാതികൾ ലഭിച്ചതറിഞ്ഞ് മുങ്ങിയ മധുവിനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്യാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.