'പ്രവാചകന്‍ പഠിപ്പിച്ചത് മാനവികതയുടെ മഹത്തായ ദർശനം'
text_fieldsബംഗളൂരു: മാനവികതയെന്ന സങ്കൽപംപോലും ഉൾകൊള്ളാൻ കഴിയാത്ത കാലത്ത് മനുഷ്യനെ തൊട്ടറിഞ്ഞ മാനവികദർശനം മുഹമ്മദ് നബി സാധ്യമാക്കിയെന്ന് സയ്യിദ് ഫൈസൽ തങ്ങൾ ഹുദവി പറഞ്ഞു. ബംഗളൂരു ജില്ല ജംഇയത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മൗലീദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യഹൃദയങ്ങളിൽ ഫാഷിസം സ്ഥാനംപിടിക്കുന്ന ഇക്കാലത്ത് പ്രവാചക ദർശനങ്ങൾ പാഠ്യപദ്ധതിയാക്കണം. അധാർമികതയെ തുരത്തേണ്ടത് മറ്റൊരു അധാർമികത വളർത്തിയല്ല, സ്നേഹത്തിലൂടെ ധർമബോധനങ്ങൾ നൽകിയാണെന്നും വർഗീയതയും വിഭാഗീയതയും ഇല്ലാതാക്കാൻ നന്മയുടെ മനസ്സുകൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൗലവി, മനാഫ് നജാഹി, ശരീഫ് മുസ്‍ലിയാർ, ഹാരിസ് മൗലവി, അബു ഹാജി എന്നിവർ മൗലീദിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അയ്യൂബ് ഹസനി സ്വാഗതവും ബിഷർ ഹസനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.