ബംഗളൂരു കേരള സമാജം മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsബംഗളൂരു: ബംഗളൂരു കേരള സമാജം ഈസ്റ്റ് സോൺ മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാൺ നഗറിലുള്ള സമാജം ഓഫിസ് അങ്കണത്തിൽ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനു ജി. അധ്യക്ഷതവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, സോൺ കൺവീനർ രാജീവൻ, പ്രോഗ്രാം കൺവീനർ ജയപ്രകാശ്, കെ.എൻ.ഇ ട്രസ്റ്റ് ബോർഡംഗം സജി പുലിക്കോട്ടിൽ, സോൺ വനിത വിഭാഗം ചെയർപേഴ്സൻ അനു അനിൽ, ജോയന്റ് കൺവീനർ ദിവ്യ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ എല്ലാവരുടെയും രക്തപരിശോധനയും നടത്തി. രക്തസമ്മർദം, ക്രിയാറ്റിൻ, ഹെപ്പറ്റൈറ്റിസ് ബി, ഷുഗർ, നേത്ര പരിശോധന എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.