Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ സ്റ്റേ​ഷ​ൻ ...

മെ​ട്രോ സ്റ്റേ​ഷ​ൻ ഓ​ട്ടോ​യാ​ത്ര​ക്ക് ‘മെ​ട്രോ മി​ത്ര’ ആ​പ്

text_fields
bookmark_border
Metro Mitra
cancel

ബം​ഗ​ളൂ​രു: മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ വ​ഴി തു​ട​ർ​യാ​ത്ര ന​ട​ത്താ​നാ​കു​ന്ന ‘മെ​ട്രോ മി​ത്ര’ ആ​പ് സെ​പ്റ്റം​ബ​ർ 25 മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഓ​ട്ടോ​റി​ക്ഷ ​ൈഡ്ര​വേ​ഴ്സ് യൂ​നി​യ​ൻ (എ.​ആ​ർ.​ഡി.​യു) ആ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ തു​ട​ർ​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന ആ​പ്പാ​ണി​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ മെ​ട്രോ മി​ത്ര ക്യു.​ആ​ർ കോ​ഡ് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ സ്കാ​ൻ ചെ​യ്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ര​ണ്ടു കി​ലോ​മീ​റ്റ​റി​ന് 30 രൂ​പ​യെ​ന്ന മി​നി​മം നി​ര​ക്കി​നു പു​റ​മേ സ​ർ​വി​സ് ചാ​ർ​ജാ​യി 10 രൂ​പ​യും ന​ൽ​ക​ണം. സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​പ് പു​റ​ത്തി​റ​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സം​ഘ​ട​ന​ക്കു​ള്ളി​ലെ ത​ർ​ക്കം കാ​ര​ണം ന​ട​ന്നി​ല്ല. ജ​യ​ന​ഗ​ർ, ആ​ർ.​വി റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ സ​ർ​വി​സി​ൽ ക​ണ്ടെ​ത്തി​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro stationauto trip'Metro Mitra' app
News Summary - 'Metro Mitra' app for the auto trip Metro station
Next Story