Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightട്രാ​ക്കി​ൽ ചാ​ടി...

ട്രാ​ക്കി​ൽ ചാ​ടി യു​വാ​വ്; മെ​ട്രോ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
ട്രാ​ക്കി​ൽ ചാ​ടി യു​വാ​വ്; മെ​ട്രോ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

ബം​ഗ​ളൂ​രു മെ​ട്രോ ട്രാ​ക്കി​ൽ ട്രെ​യി​നി​ന​ടി​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ബം​​ഗ​ളൂ​രു: മെ​ട്രോ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്ക​ടു​ക്ക​വേ ട്രാ​ക്കി​ലേ​ക്കെ​ടു​ത്തു​ചാ​ടി യു​വാ​വ്. ‍പ​ർ​പ്പ്ൾ ലൈ​നി​ലെ ജ്ഞാ​ന​ഭാ​ര​തി സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥ് (30) എ​ന്ന യു​വാ​വാ​ണ് ട്രാ​ക്കി​ലേ​ക്കെ​ടു​ത്തു ചാ​ടി​യ​ത്. ഉ​ട​നെ എ​മ​ർ​ജ​ൻ​സി ട്രി​പ്പ് സി​സ്റ്റം ഉ​പ​യോ​​ഗി​ച്ചു​കൊ​ണ്ട് സ്റ്റേ​ഷ​ൻ ക​ൺ​ട്രോ​ള​റും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് 17 മി​നി​റ്റോ​ളം പ​ർ​പ്പ്ൾ ലൈ​നി​ൽ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ആ​രെ​ങ്കി​ലും ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യോ എ​ടു​ത്തു​ചാ​ടു​ക​യോ ചെ​യ്താ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നു​പ​യോ​​ഗി​ക്കു​ന്ന മാ​ർ​​ഗ​മാ​ണ് എ​മ​ർ​ജ​ൻ​സി ട്രി​പ്പ് സി​സ്റ്റം. ഇ​ത് ഓ​ൺ ചെ​യ്യു​ന്ന​തോ​ടെ ട്രാ​ക്കി​ലേ​ക്കു​ള്ള വൈ​ദ്യു​തി പ്ര​വാ​ഹം നി​ല​ക്കു​ക​യും ട്രെ​യി​ൻ നി​ൽ​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ​യാ​ഴ്ച വി​വേ​ക് ന​​ഗ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് കൗ​തു​ക​ത്തി​ൽ എ​മ​ർ​ജ​ൻ​സി ട്രി​പ്പ് സി​സ്റ്റം ബ​ട്ട​ൺ അ​മ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ത്ത് മി​നി​റ്റോ​ളം മെ​ട്രോ ​ഗ​താ​​ഗ​തം നി​ല​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ന​മ്മ മെ​ട്രോ യു​വാ​വി​ന് 5,000 രൂ​പ പി​ഴ​യും ചു​മ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro trainMetro traffic
News Summary - Metro traffic was disrupted
Next Story