മെട്രോ: വരുന്നത് 16 ഇന്റർചേഞ്ച് സ്റ്റേഷനുകൾ
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ രണ്ട്, മൂന്ന് ഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വരുന്നത് 16 ഇന്റർചേഞ്ച് സ്റ്റേഷനുകൾ. നിലവിൽ പർപ്ൾ, ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്ന ഏക ഇന്റർചേഞ്ച് സ്റ്റേഷനായ മെജസ്റ്റികിന് പുറമെയാണിത്. ഇരു ലൈനുകളിൽ നിന്നും പരസ്പരം മാറിക്കയറാൻ മാത്രം 50,000ത്തോളം യാത്രക്കാരാണ് മെജസ്റ്റിക് സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നത് എന്നാണ് കണക്ക്.
ഏത് ലൈനിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി പരമാവധി യാത്രക്കാരെ മെട്രോ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഈ സ്റ്റേഷനുകൾ പർപ്ൾ, ഗ്രീൻ, യെല്ലോ, പിങ്ക്, ബ്ലൂ ലൈനുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നവയായിരിക്കുമെന്നും മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. ബന്നാർഘട്ട റോഡിലെ മൾട്ടി ലെവൽ ഇന്റർചേഞ്ച് സ്റ്റേഷനായ ജയദേവ ജങ്ഷൻ ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാവും.
ആർ.വി റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനിനെയും കലെന അഗ്രഹാര-നാഗവര പിങ്ക് ലൈനിനെയും ബന്ധിപ്പിക്കുന്ന ജയദേവ സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ സ്റ്റേഷൻ.
ഇന്റർചേഞ്ച് സ്റ്റേഷനുകൾ
ജയദേവ ജങ്ഷൻ, എം.ജി റോഡ്, കെ.ആർ പുരം, ഹൊസഹള്ളി, മൈസൂരു റോഡ്, പീനിയ, ആർ.വി റോഡ്, ജെ.പി നഗർ, ജെ.പി നഗർ ഫോർത്ത് സ്റ്റേജ്, ഡയറി സർക്ക്ൾ, നാഗവര, കെമ്പപുര, ഹെബ്ബാൾ, അഗര, സെൻട്രൽ സിൽക്ക് ബോർഡ്, സുമ്മനഹള്ളി ക്രോസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.