നബിദിന റാലികളിൽ മധുരം കൈമാറി വിവിധ മത വിശ്വാസികൾ
text_fieldsമംഗളൂരു: വിദ്വേഷം വിതക്കുന്ന പ്രസ്താവനകൾ നടത്തിയ ജനപ്രതിനിധികൾക്കും നേതാക്കൾക്കും മൗന മറുപടിയായി ദക്ഷിണ കന്നട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മധുര പലഹാര വിതരണം നടന്നു. നബിദിന റാലികൾ കേന്ദ്രീകരിച്ചാണ് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം യുവാക്കൾ പരസ്പരം മധുരം പങ്കിട്ടത്. ബണ്ട്വാൾ ബി.സി റോഡിൽ വി.എച്ച്.പിയും ബജ്റംഗ് ദളും നടത്തിയ പ്രകടനമല്ല ഹിന്ദു എന്ന പ്രഖ്യാപനമായി ബണ്ട്വാളിന്റെ ഭാഗമായ അനന്തടി, കൊഡാജെ, മാണി എന്നിവിടങ്ങളിൽ നബിദിന റാലിയിൽ പങ്കെടുത്തവരും ഹിന്ദു യുവാക്കളും പരസ്പരം നടത്തിയ മധുരം കൈമാറ്റം. ഐക്യ ഭാവക്യ വേദി പ്രവർത്തകരാണ് മൈത്രീ സന്ദേശം പകർന്നത്. ബൊളിയാറിൽ ഗളെയാറ ബലഗ അംഗങ്ങളായ മനോജ്, ഷീന പൂജാരി, ഡെന്നീസ് ലില്ലി, സനത്, വാലെന്റയിൻ എന്നിവരുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും ഐസ്ക്രീമും വിതരണം ചെയ്തു. ബൊളിയാർ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് ഉസ്താദ് അബ്ദുർ റഹ്മാൻ സാഹോദര്യത്തിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.