Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശോ​ഭ...

ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മ​ന്ത്രി ബൈ​ര​തി സു​രേ​ഷ്

text_fields
bookmark_border
Shobha Karandlaje, Byrathi Suresh
cancel
camera_alt

കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ, മ​ന്ത്രി ബൈ​ര​തി സു​രേ​ഷ്

ബം​ഗ​ളൂ​രു: കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ക​ർ​ണാ​ട​ക മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് രം​ഗ​ത്തു​വ​ന്നു. ബൈ​ര​തി സു​രേ​ഷി​​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം ശോ​ഭ ക​ര​ന്ദ്‍ലാ​ജെ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് പ്ര​തി​ക​ര​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഭാ​ര്യ മൈ​ത്ര​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

യെ​ദി​യൂ​ര​പ്പ​യു​ടെ ഭാ​ര്യ മൈ​ത്ര​ദേ​വി​യെ 2004ൽ ​വീ​ടി​ന് സ​മീ​പ​ത്തെ ച​ളി​ക്കു​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ‘ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, യെ​ദി​യൂ​ര​പ്പ​യു​ടെ ഭാ​ര്യ മൈ​ത്ര ദേ​വി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ചോ​ദ്യ​മു​യ​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ ​മ​ര​ണ​ത്തി​ൽ എ​നി​ക്ക് സം​ശ​യ​മു​ണ്ട്.

സം​ഭ​വ​ത്തി​ൽ ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യും അ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും വേ​ണം.’- ബൈ​ര​തി സു​രേ​ഷ് ബം​ഗ​ളൂ​രു​വി​ൽ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മൈ​സൂ​ർ ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി​യി​ലെ (മു​ഡ) നി​ർ​ണാ​യ രേ​ഖ​ക​ക​ൾ മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് ന​ശി​പ്പി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ​ക​ര​ന്ദ്‍ലാ​ജെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശോ​ഭ ക​ര​ന്ദ്‍ലാ​ജെ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബൈ​ര​തി സു​രേ​ഷ് രം​ഗ​ത്തു​വ​ന്ന​ത്.

ശോ​ഭ​ക്കെ​തി​രാ​യ ബൈ​ര​തി സു​രേ​ഷി​ന്റെ ആ​രോ​പ​ണ​ത്തി​നെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് മു​ൻ മ​ന്ത്രി​യും ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ രാ​ഷ്ട്രീ​യ കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​പി. രേ​ണു​ക സ്വാ​മി പ്ര​തി​ക​രി​ച്ചു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​രു​ത്ത​ര​വാ​ദ​പ​ര​വും സ്ത്രീ​ക​ളെ അ​വ​മ​തി​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shobha KarandlajeMinister Byrathi Suresh
News Summary - Minister Byrathi Suresh made serious allegations against Shobha Karandlaje
Next Story