മന്ത്രി ദിനേശ് ഗുണ്ടുറാവു മുൻ കേന്ദ്രമന്ത്രി ബി. ജനാർദന പൂജാരിയെ സന്ദർശിച്ചു
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലവഹിക്കുന്ന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. ജനാർദന പൂജാരിയെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. പിതാവ് മുൻ കർണാടക മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവുമായി ചേർന്ന് പ്രവർത്തിച്ച ഓർമകൾ പൂജാരി മന്ത്രിയുമായി പങ്കുവെച്ചു.
ഗുണ്ടു ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ തന്റെ പ്രായം ആവുമായിരുന്നു എന്ന് 86കാരനായ പൂജാരി പറഞ്ഞു. 1993 ആഗസ്റ്റ് 22ന് മരിക്കുമ്പോൾ ഗുണ്ടുറാവുവിന് 56 വയസ്സായിരുന്നു. പിതാവിനേയും പൂജാരിയേയും ഒരുമിച്ചുകണ്ട രംഗങ്ങൾ 54കാരനായ മന്ത്രിയും കൈമാറി. ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി, കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ. ഫത്മരാജ്, മിഥുൻ റായ്, നവീൻ ഡിസൂസ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.