ഊർജ മന്ത്രി സുനിൽകുമാറിന്റെ കാർക്കള മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുത്തലിഖ്
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഴിമതിക്കെതിരെയും ഹിന്ദുത്വക്കായുമായാണ് മത്സരിക്കുകയെന്ന് മുത്തലിഖ് പറഞ്ഞു. സേന പ്രവർത്തകരുടെ ആവശ്യവും അഭിലാഷവുമാണ് കാരണം.
വൻ അഴിമതികളുടേയും അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതിന്റേയും വിവരങ്ങളാണ് വിവിധ മേഖലകൾ സന്ദർശിച്ച് ജനസമ്പർക്കം നടത്തിയപ്പോൾ മനസ്സിലാക്കാനായത്.
അഴിമതിക്കെതിരെ ശക്തമായ നിലപാടാവും തന്റേത്. താനോ സേനയോ ബി.ജെ.പിക്ക് എതിരല്ല. എന്നാൽ, ബി.ജെ.പിയിലെ ചില നേതാക്കൾക്ക് എതിരാണ്.
തന്നെ അവഹേളിക്കുകയും സേന പ്രവർത്തകരെ കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്തവരെ മറക്കില്ലെന്ന് മുത്തലിഖ് പറഞ്ഞു.
ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ഊർജമന്ത്രി വി. സുനിൽകുമാർ ആണെന്ന് മുത്തലിഖ് നേരത്തേ ആരോപിച്ചിരുന്നു. മുത്തലിഖ് കാർക്കളയിൽനിന്ന് മത്സരിച്ചാൽ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാവും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എച്ച്. ഗോപാല ഭണ്ഡാരിയെ (48679) വൻ ഭൂരിപക്ഷത്തിനാണ് വി. സുനിൽ കുമാർ (91245) പരാജയപ്പെടുത്തിയത്.
2013ൽ സുനിൽ കുമാറിന് 65,039വോട്ടുകളും ഭണ്ഡാരിക്ക് 60785വോട്ടുകളുമാണ് ലഭിച്ചത്. 2008ൽ ഭണ്ഡാരി( 56529) സുനിൽ കുമാറിനെ(54992)പരാജയപ്പെടുത്തിയതാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.