പോസ്റ്റ്-മെട്രിക് ഹോസ്റ്റലിൽ മന്ത്രിമാർ കണ്ടത് അവഗണനയുടെ മാറാപ്പുകൾ
text_fieldsമംഗളൂരു: മംഗളൂരു: കർണാടക മന്ത്രിസഭയിലെ ന്യൂനപക്ഷ മുഖങ്ങളായ സമീർ അഹ്മദ് ഖാനും റഹിം ഖാനും മംഗളൂരുവിൽ ന്യൂനപക്ഷ വിഭാഗം ആൺകുട്ടികൾക്കായുള്ള പോസ്റ്റ്-മെട്രിക് ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി. ക്രമക്കേടുകളും അവഗണനയും ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഹോസ്റ്റൽ ചുമതല വഹിക്കുന്ന താലൂക്ക് എക്സ്റ്റെൻഷൻ ഓഫിസർ മഞ്ജുനാഥിനെ ഉടൻ പ്രാബല്യത്തോടെ ന്യൂനപക്ഷകാര്യ മന്ത്രി സമീർ അഹ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. ജില്ല മോണിറ്ററിങ് ഓഫിസർ ജിതേന്ദ്ര, വാർഡൻ അശോക് എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ നിർദേശവും നൽകി.
അഞ്ചുവർഷമായി അനുഭവിക്കുന്ന അവഗണന ഹോസ്റ്റൽ അന്തേവാസികൾ മന്ത്രിമാർക്കും ഒപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹ്മദിനും മുമ്പാകെ നിരത്തി. അഞ്ചുവർഷമായി കിടക്കവിരികളും തലയണയുറകളും വിതരണം ചെയ്തിട്ടില്ല. കീറിപ്പറിഞ്ഞും മുഷിഞ്ഞും ഉപയോഗശൂന്യമായതിനാൽ വിരിയില്ലാതെയാണ് ഉറങ്ങുന്നത്. പ്രശ്നം തങ്ങളെ കേൾക്കാൻ അധികൃതർ തയാറല്ല എന്നതാണ് -കുട്ടികൾ സങ്കടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.