കാണാതായ മലയാളി വയോധികനെ കണ്ടെത്തി
text_fieldsബാലൻ ചെട്ട്യാർ
ബംഗളൂരു: കേരളത്തിൽനിന്ന് വിനോദയാത്രക്കെത്തി ബംഗളൂരുവിൽ കാണാതായ മലയാളി വയോധികനെ കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂരിലെ ‘തീരം’ കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കം പാറയിലെ പാറവളപ്പിൽ ബാലൻ ചെട്ട്യാരെയാണ് ബംഗളൂരുവിൽ കണ്ടെത്തിയത്. വളന്റിയർമാരടക്കം 29 അംഗങ്ങളടങ്ങുന്ന സംഘം ഫെബ്രുവരി 27ന് പുലർച്ചയാണ് കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) ബംഗളൂരുവിലെത്തിയത്.
എന്നാൽ, സംഘത്തിൽനിന്ന് ബാലൻ ചെട്ട്യാരെ ട്രെയിനിൽവെച്ച് കാണാതാവുകയായിരുന്നു. നാലു ദിവസങ്ങൾക്കുശേഷം കെങ്കേരിയിൽ വെച്ച് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ തീരം പ്രവർത്തകർ ബാലൻ ചെട്ട്യാരെ കണ്ടെത്തുകയായിരുന്നു. ഇയാളെ വിമാനമാർഗം നാട്ടിലെത്തിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.