എം.എം.എ വാർഷിക റിലീഫ് വിതരണം മാർച്ച് രണ്ടിന്
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ വാർഷിക റിലീഫ് മാർച്ച് രണ്ടിന് വിതരണം ചെയ്യാൻ എം.എം.എ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. അപേക്ഷകൾ ഫെബ്രുവരി 10 വരെ മൈസൂർ റോഡിലെ സംഘടന ഓഫിസിൽ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സർവേ നടത്തിയാണ് അർഹരെ കണ്ടെത്തുക. ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ, ഉന്തുവണ്ടികൾ, മുച്ചക്ര സൈക്കിൾ, ചികിത്സസഹായം, ധനസഹായങ്ങൾ മുതലായവയാണ് വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ 90ാം വാർഷികമായതിനാൽ ഇത്തവണ റിലീഫ് വിപുലപ്പെടുത്തും. നിർധനരും നിരാലംബരുമായ തൊഴിൽരഹിതരെ തൊഴിലുപകരണം നൽകി സഹായിക്കാൻ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട നൂറിന കർമപദ്ധതികളിൽ പെട്ടതാണ് വാർഷിക റിലീഫ്. ഇതിന്റെ ഗുണഫലമായി 65 ഓട്ടോറിക്ഷകളും 1000 തയ്യൽ മെഷീനുകളും 200 ഉന്തുവണ്ടികളും വിതരണം ചെയ്തുകഴിഞ്ഞതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു. ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. മുഹമ്മദ് ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, ആസിഫ് ഇഖ്ബാൽ, വി.സി. കരീം, അസീസ് ഹാജി എംപയർ, എം.സി. ഹനീഫ്, കെ. മൊയ്തീൻ, ടി. ബഷീർ, പി.എം. മുഹമ്മദ് മൗലവി, ആഷീർ പി.എം.ആർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.