എം.എം.എ സൗഹാർദ ഇഫ്താർ സംഗമം
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സൗഹാർദ ഇഫ്താർർ സംഗമം സംഘടിപ്പിച്ചു. ബദ്ർ ദിനത്തോടനുബന്ധിച്ച് ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ ഒത്തുചേർന്നു. ബംഗളുരു വിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രേസ്, ജയ്സൺ ലൂക്കോസ്, അഡ്വ: പ്രമോദ് വരപ്രത്ത്, അടൂർ രാധാകൃഷ്ണൻ, മുഹമ്മദ് കുനിങ്ങാട് ,ശാന്തകുമാർ എലപ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു.
റമദാനിൽ മുപ്പത് ദിവസവും ക്രമീകരിച്ച സമൂഹ നോമ്പുതുറകൾ ദിനേന സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരുന്നുണ്ട്. മോത്തിനഗർ സംഘടന ആസ്ഥാനം, ഡമ്പിൾ റോഡ് ശാഫി മസ്ജിദ്, ജയനഗർ മസ്ജിദ് യാസീൻ, ആസാദ്നഗർ മസ്ജിദ് നമിറ തുടങ്ങിയ സംഘടനാ കേന്ദ്രങ്ങളിലാണ് സമൂഹ നോമ്പുതുറകൾ ദിനേന നടക്കുന്നത്. മോത്തീനഗറിൽ യാത്രക്കാർക്ക് അത്താഴ ഭക്ഷണവും സൗജന്യ താമസ സൗകര്യങ്ങടക്കം നൽകി വരുന്നു.
കൂടാതെ റമദാനിൽ നിർധന കുടുംബങ്ങൾക്ക് ഒരു മാസം ഭക്ഷിക്കാൻ കഴിയുന്ന ഭക്ഷണ ധാന്യങ്ങടങ്ങിയ രണ്ടായിരത്തിൽ പരം കിറ്റുകൾ വിവിധ ഘട്ടങ്ങളിലായി ചേരിപ്രദേശങ്ങളിൽ വിതരണം ചെയ്തു .സൗഹാർദ്ദ നോമ്പുതുറക്ക് ജനറൽ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡണ്ട് തൻവീർ മുഹമ്മദ്, സെക്രട്ടറിമാരായ കെ.സി. ഖാദർ, ശംസുദ്ധീൻ കൂടാളി, പി. എം. ലത്തീഫ് ഹാജി, പി. എം. മുഹമ്മദ് മൗലവി, ശബീർ ടി.സി, കെ.കെ. സലീം തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തീബ് ശാഫി ഫൈസി ഇർഫാനി ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.