ഭക്ഷണ വിതരണത്തിന് മൊബൈൽ ആപ് ഒരുക്കാൻ ബി.ബി.എച്ച്.എ
text_fieldsബംഗളൂരു: നഗരത്തിലെ ഭക്ഷണ വിതരണ മേഖലയിൽ സ്വകാര്യ ഡെലിവറി കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങി ഹോട്ടലുടമകളുടെ സംഘടനയായ ബംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ. ബംഗളൂരു നഗരത്തിൽ ഭക്ഷണ വിതരണത്തിന് സ്വന്തം ആപ്ലിക്കേഷൻ ആരംഭിക്കാനാണ് തീരുമാനം. ഭക്ഷണ വിതരണ കമ്പനികൾ 24 ശതമാനംവരെ കമീഷൻ ഈടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സ്വന്തം മൊബൈൽ ആപ് വരുന്നതോടെ ചൂഷണം തടയാനാവുമെന്ന് ഹോട്ടലുടമകൾ പറയുന്നു. ഹോട്ടലിൽനിന്ന് നേരിട്ട് വാങ്ങുന്നതിനേക്കാൾ കൂടുതൽ വില ഡെലിവറി സർവിസ് കമ്പനികൾ ഈടാക്കുന്നുണ്ട്. ഈ അധിക ലാഭം മുഴുവൻ വിതരണ കമ്പനികൾക്കാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.