മോദി ഇന്നും നാളെയും കർണാടകയിൽ
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ശനി, ഞായർ ദിവസങ്ങളിൽ കർണാടകയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് ബിദറിലെത്തുന്ന മോദി ഹുംനാബാദിൽ റാലിയിൽ പങ്കെടുക്കും.
ബി.ജെ.പി സ്ഥാനാർഥിയായ സിദ്ദു പാട്ടീലിനെതിരെ മലയാളിയും ജെ.ഡി-എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിന്റെ മകനുമായ സി.എം. ഫായിസ് മുഹമ്മദാണ് മത്സരിക്കുന്നത്. ഉച്ചക്ക് ഒന്നിന് വിജയപുരയിലും വൈകീട്ട് മൂന്നിന് ബെളഗാവിയിലെ കുടച്ചിയിലും പ്രചാരണത്തിൽ മോദി പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് ബംഗളൂരുവിലെത്തുന്ന മോദി നൈസ് റോഡിൽ മാഗഡി റോഡ് മുതൽ സുമനഹള്ളി വരെ 4.5 കിലോമീറ്റർ റോഡ്ഷോയിൽ പങ്കെടുക്കും.
ഞായറാഴ്ച കോലാർ, ഹാസനിലെ ബേലൂർ, മൈസുരു എന്നിവിടങ്ങളിൽ പ്രചാരണം നയിക്കും. മൈസൂരുവിൽ ജെ.എസ്.എസ് വിദ്യാപീഠ് സർക്കിൾ മുതൽ ബന്നിമണ്ഡപ് സർക്കിൾ വരെ അഞ്ചു കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.