അനധികൃത പണപ്പിരിവ്; ചെക്ക് പോസ്റ്റുകളിൽനിന്ന് പിടികൂടിയത് ലക്ഷങ്ങൾ
text_fieldsബംഗളൂരു: അനധികൃത പണപ്പിരിവ് നടത്തുന്നെന്ന പരാതിയെത്തുടർന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ ആർ.ടി.ഒ ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു.
സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യ വ്യക്തികളെ കൂട്ടുപിടിച്ച് പൊതുജനങ്ങളിൽനിന്ന് അനധികൃതമായി പണം പിരിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. കോലാർ, ചിക്കബെല്ലാപൂർ, ബംഗളൂരു റൂറൽ, ചാമരാജ നഗർ, കലബുറുഗി, ബെൽഗാം എന്നിവിടങ്ങളിലെ വിവിധ ചെക്ക് പോസ്റ്റുകളിലാണ് റെയ്ഡ് നടത്തിയത്.
വിജയപ്പൂരിലെ ഝലക്കി ചെക്ക് പോസ്റ്റിൽ രണ്ട് ലക്ഷം രൂപ, ബെല്ലാരിയിലെ ഹഗാരി ചെക്ക് പോസ്റ്റിൽ 45,000 രൂപ, അത്തിബെലെയിൽ 45,000 രൂപ, കലബുറുഗിയിലെ ഹുമാനാബാദിൽ 42,000 രൂപ, ബെൽഗാം നിപ്പാനിയിൽ 13,5000 രൂപ എന്നിങ്ങനെ 3.45 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യ വ്യക്തികളുമായി ചേർന്ന് അനധികൃത പണപ്പിരിവ് നടത്തിയതായി റെയ്ഡിൽ കണ്ടെത്തി. പരിശോധനക്കിടെ ഹഗാരി ചെക്ക് പോസ്റ്റിലെ ജനൽ വഴി പണം എറിഞ്ഞതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.