വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക -കെ.ആർ. കിഷോർ
text_fieldsബംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയ സ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജത്തെ ശിഥിലമാക്കുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ വർത്തമാനകാല സമൂഹവും പ്രതിരോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോ വ്യക്തിയും മാറണം. നവമാധ്യമങ്ങളെ ഗുണപരമായി ഉപയോഗപ്പെടുത്താൻ പരിജ്ഞാനവും പരിശീലനവും ആർജിക്കണമെന്നും പ്രതിരോധം ശക്തമാക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോ. പ്രസിഡന്റ് പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു., സാംസ്കാരിക പ്രവർത്തകൻ സുദേവൻ പുത്തൻചിറ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ബി.എസ്. ഉണ്ണികൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി, ടി.എം. ശ്രീധരൻ, തങ്കച്ചൻ പന്തളം, ആർ.വി. ആചാരി, സി. കുഞ്ഞപ്പൻ, പൊന്നമ്മ ദാസ്, സി. ജേക്കബ്, രവി കുമാർ തിരുമല എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് പി.പി. നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.