വിദേശ വിദ്യാർഥികൾ കൂടുതലും കർണാടകയിൽ
text_fieldsബംഗളൂരു: ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികളെത്തുന്നത് കർണാടകയിൽ. ഓൾ ഇന്ത്യ സർവേ ഫോർ ഹയർ എജുക്കേഷൻ 2021-22ലെ കണക്കുപ്രകാരം, 6004 വിദേശ വിദ്യാർഥികളാണ് കർണാടകയിലെ വിവിധ നഗരങ്ങളിൽ ഉപരിപഠനം നടത്തുന്നത്. പഞ്ചാബാണ് രണ്ടാമത്; 5971 വിദ്യാർഥികൾ. മഹാരാഷ്ട്രയിൽ 4856ഉം ഉത്തർപ്രദേശിൽ 4323ഉം വിദേശ വിദ്യാർഥികളാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികൾ എത്തുന്നത് നേപ്പാളിൽനിന്നാണ്.
അഫ്ഗാനിസ്താൻ, യു.എസ്, ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും വിദ്യാർഥികൾ എത്തുന്നുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതൽ സാധ്യതയുള്ള സുരക്ഷിത ഇടമെന്ന നിലയിലാണ് വിദേശികളിൽ കൂടുതലും കർണാടക വിശേഷിച്ചും ബംഗളൂരു തിരഞ്ഞെടുക്കുന്നത്. അതേസമയം, 2020-21 വർഷത്തെ അപേക്ഷിച്ച് കർണാടകയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020-21 വർഷത്തെ കണക്കുപ്രകാരം, 8137 വിദേശ വിദ്യാർഥികളാണ് കർണാടകയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.