എൻഡോസൾഫാൻ ഇരകൾക്ക് എം.ആർ.പി.എൽ ചലന സഹായികൾ
text_fieldsമംഗളൂരു: പുത്തൂർ, ബെൽത്തങ്ങാടി മേഖലകളിൽ എൻഡോസൾഫാൻ ഇരകൾക്കായി മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) കൃത്രിമ അവയവ ക്യാമ്പ് സംഘടിപ്പിച്ചു. ജയ്പുർ ഫൂട്ട് ഓർഗനൈസേഷൻ, ദക്ഷിണ കന്നട ജില്ല ആരോഗ്യ വകുപ്പ് എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് വെള്ളിയാഴ്ച സമാപിച്ചു.
എം.ആർ.പി.എൽ ആരോഗ്യ സംരക്ഷണ പദ്ധതിക്ക് കീഴിൽ എൻഡോസൾഫാൻ ഇരകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് 12 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ക്യാമ്പിൽ മൊത്തം 72 ഗുണഭോക്താക്കൾക്ക് കൃത്രിമ കൈകാലുകൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.