എം.എസ്.എഫ് ദേശീയ എക്സിക്യൂട്ടീവ് സമാപിച്ചു
text_fieldsബംഗളുരു: കേന്ദ്ര ഭരണത്തിന്‍റെ പിൻബലത്തിൽ സംഘ് പരിവാർ രാജ്യത്തെ സർവ കാമ്പസുകളിലും അരാജകത്വവും, അപ്രഖ്യാപിത അടിയന്തരാവസ്ഥയും നടപ്പിലാക്കുകയാണെന്ന് എം എസ് എഫ് ദേശീയ എക്സിക്യൂട്ടീവ് ആരോപിച്ചു. ജെ എൻ യു ,ഡൽഹി യൂണിവേഴ്സിറ്റി , ജാമിയ മില്ലിയ ഇസ്ലാമിയ ,രാജസ്ഥാൻ , പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല അടക്കമുള്ള സ്ഥാപനങ്ങളിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ ഇതിന് ഉദാഹരണമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വാദിക്കുന്നവർ തന്നെ, തങ്ങൾക്കിഷ്ടമില്ലാത്തത് കാണരുതെന്നും പറയരുതെന്നുമുള്ള തീരുമാനം അടിച്ചേൽപ്പിക്കുന്നു. സംഘ്പരിവാർ അജണ്ടകൾ അടിച്ചേൽപ്പിച്ച് കാമ്പസുകളെ നിശബ്ദരാക്കാൻ സംഘ്പരിവാർ സംഘടനകൾക്ക് കഴിയില്ല.
അടുത്ത വർഷത്തേക്കുള്ള കർമ്മ പദ്ധതിക്ക് യോഗം രൂപം നൽകി. ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ, ക്യാമ്പസ് യാത്ര ,വിവിധ സംസ്ഥാനങ്ങളിലെ കമ്മിറ്റി രൂപികരണം, മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തു . എക്സിക്യൂട്ടീവ് മീറ്റ് കർണാടക സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്‍റ് എൻ ജാവേദുള്ള ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി അഹ്മദ് സാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ്, ട്രഷറർ അഥീബ് ഖാൻ (ഡൽഹി), ദേശീയ ഭാരവാഹികളായ സിറാജുദ്ധീൻ നദ്വവി, മുഹമ്മദ് അസ്‌ലം എം.റ്റി, കാസിം ഇനോളി, ദഹാറുദ്ധീൻ ഖാൻ (അസം ), നജ്‌വ ഹനീന, അഡ്വ. പി.ഇ സജൽ, അക്മൽ പാഷ (കർണാടക ), അബൂബക്കർ റിസ്‌വി ,അഡ്വ. നൂര്‍ മുഹമ്മദ് ( തമിഴ്നാട് ), ഷഹബാസ് ഹുസൈൻ (ജാർഖണ്ഡ് ), ഷേക്ക് ഇമ്രാൻ( ആന്ധ്രാ പ്രദേശ് ), അലി കൗസർ , അബ്ദുൽ ഹഖ് ( ബീഹാർ ), ഇസ്‌റാഖ് മാലിക് , മുഹമ്മദ് മസാർ (ജാർഖണ്ഡ് ) എന്നിവർ സംസാരിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.