മുഖ്യമന്ത്രിക്കെതിരായ ‘മുഡ’ ഭൂമി ഇടപാട് കേസ് ഹരിയാനയെ ബാധിച്ചു -കൊളിവാഡ്
text_fieldsബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസ് ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭ സ്പീക്കറുമായ കെ.ബി. കൊളിവാഡ് പറഞ്ഞു.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയതോതിൽ തന്നെ മുഡയും മുഖ്യമന്ത്രിയും ചർച്ചയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉടൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു.
അതിൽനിന്ന് പിറകോട്ടില്ല. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി തനിക്ക് സൗഹൃദമുണ്ട്. അദ്ദേഹമോ ഹൈകമാൻഡോ താൻ നടത്തിയ പ്രസ്താവനയോട് വിശദീകരണം തേടിയിട്ടില്ലെന്ന് കൊളിവാഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.