Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമുഡ ​േകസ്; കർണാടക...

മുഡ ​േകസ്; കർണാടക മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ഇ.ഡി നോട്ടീസ്​ ഹൈകോടതി തടഞ്ഞു

text_fields
bookmark_border
Karnataka high court
cancel

ബംഗളൂരു: മുഡ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും നോട്ടീസ്​ നൽകിയ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) നടപടി കർണാടക ഹൈകോടതി താൽക്കാലികമായി തടഞ്ഞു.

ഇരുവരുടെയും ഹരജി ഫെബ്രുവരി 10ന്​ വീണ്ടും പരിഗണിക്കും. ബൈരതി സുരേഷിനോട്​ തിങ്കളാഴ്ചയും ബി.എം. പാർവതിയോട്​ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന്​ ഹാജരാകാനാണ്​ നോട്ടീസ്​ നൽകിയിരുന്നത്​.

മുഖ്യമന്ത്രിയുടെ ഭാര്യയോട്​ ഇത്​ രണ്ടാം തവണയാണ്​ ഇ.ഡി ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ആവശ്യപ്പെടുന്നത്​. പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ വിവരാവകാശ പ്രവർത്തകനായ സ്​നേഹമയി കൃഷ്ണ നൽകിയ ഹരജിയിൽ ഹൈകോടതിയിൽ വാദം പൂർത്തിയാക്കി കേസ്​ വിധി പറയുന്നതിനായി മാറ്റി.

തനിക്കെതിരായ കേസിൽ കഴിഞ്ഞ സെപ്റ്റംബർ 24ന്​ അന്വേഷണത്തിന്​ ഉത്തരവിട്ട ജസ്റ്റിസ്​ എം. നാഗപ്രസന്നനയുടെ ഉത്തരവിനെതിരെ സിദ്ധരാമയ്യ സമർപ്പിച്ച ഹരജി കഴിഞ്ഞദിവസം ഹൈകോടതി മാർച്ച്​ 22 ലേക്ക്​ മാറ്റിവെച്ചിരുന്നു.

ലോകായുക്ത സംഗ്രഹ റിപ്പോർട്ട്​ സമർപ്പിച്ചു

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ലോകായുക്ത അന്വേഷണ റിപ്പോർട്ടിന്‍റെ സംഗ്രഹം​ കർണാടക ഹൈകോടതിയിൽ സമർപ്പിച്ചു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവരടക്കം പ്രതിയായ കേസിൽ, അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പു പ്രകാരം 25ലേറെ പേരുടെ മൊഴികളടക്കമാണ്​ റിപ്പോർട്ട്​.

ഹൈകോടതിയിലെ ധാർവാഡ്​ ബെഞ്ചിന്​ മുമ്പാകെ മൈസൂരു ലോകായുക്ത ഡിവൈ.എസ്​.പി മുദ്രവെച്ച കവറിലാണ്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. കേസുമായി ബന്ധപ്പെട്ട ഓഡിയോ, വിഡിയോ, ഔദ്യോഗിക രേഖകൾ അടക്കമുള്ളവയാണ്​ റിപ്പോർട്ടിന്‍റെ ഉള്ളടക്കമെന്നാണ്​ വിവരം.

സമഗ്ര റിപ്പോർട്ട്​ വൈകാതെ സമർപ്പിച്ചേക്കും. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിലുണ്ടായിരുന്ന മൈസൂരു നഗരപ്രാന്തത്തിലെ 3.36 ഏക്കർ ഭൂമിക്ക്​ പകരം മൈസൂരു നഗരവികസന അതോറിറ്റി പൊന്നുംവിലയുള്ള ​സ്ഥലത്ത്​ 14 പ്ലോട്ടുകൾ നൽകിയെന്നതാണ്​ കേസ്​. കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahMUDA Scam
News Summary - Muda Scam
Next Story