എയ്മ വോയിസ് കർണാടക 2024 ഓഡിഷൻ ഉദ്ഘാടനം
text_fieldsബംഗളൂരു: കർണാടകയിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത മത്സരം ‘എയ്മ വോയിസ് കർണാടക 2024’ ഓഡിഷൻ ഗാനരചിതാവും സംഗീത സംവിധായകനുമായ ഹരികുമാർ ഹരേ റാം ഉദ്ഘാടനം ചെയ്തു.
ബംഗളൂരു ഇന്ദിരാനഗർ 100 ഫീറ്റ് റോഡിൽ ഇ.സി.എയിൽ നടന്ന ചടങ്ങിൽ ലിങ്കൺ വാസുദേവൻ (എയ്മ പ്രസിഡന്റ്) അധ്യക്ഷതവഹിച്ചു. വിനു തോമസ് (എയ്മ സംസ്ഥാന സെക്രട്ടറി), ബിനു ദിവാകരൻ (എയ്മ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്), ലത നമ്പൂതിരി (എയ്മ വോയിസ് 2024 ചെയർപേഴ്സൺ), സി.പി. രാധാകൃഷ്ണൻ (ബംഗളൂരു കേരള സമാജം പ്രസിഡന്റ്), ബിനു വി.ആർ (എയ്മ വോയിസ് കൺവീനർ) എന്നിവർ സംസാരിച്ചു.
രാധാകൃഷ്ണൻ അകലുർ, ജയചന്ദ്രൻ, ധന്യ കൈമൾ എന്നിവർ ഒഡിഷന് വിധി നിർണയം നടത്തി. സജീവ് കുമാർ, ബൈജു, രമേശ് കൃഷ്ണൻ, സതീഷ് നായർ, ഡോ. നകുൽ ബി.കെ, സന്ധ്യ അനിൽ, സോണി, ഒ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
സാങ്കേതിക കാരണങ്ങളാൽ ഒഡിഷനിൽ പങ്കെടുക്കാൻ പറ്റാത്ത മത്സരാർഥികൾ, കർണാടകയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള മത്സരാർഥികൾ എന്നിവർക്കായി ഓഡിഷൻ തുടർ ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.