Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2023 9:25 PM IST Updated On
date_range 5 Aug 2023 11:48 PM ISTമുസ്‌ലിം അംഗം പഞ്ചായത്ത് പ്രസിഡന്‍റായി; ബി.ജെ.പി-ജെ.ഡി.എസ് അംഗങ്ങൾ രാജിവെച്ചു
text_fieldsbookmark_border
മംഗളൂരു: സിന്ധനൂർ താലൂക്കിലെ ആർ.എച്ച് 01 ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് മുസ്‌ലിമായ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ ബി.ജെ.പി-ജെ.ഡി.എസ് പാർട്ടികളിലെ 15 പഞ്ചായത്ത് അംഗങ്ങൾ രാജിവെച്ചു. കോൺഗ്രസുകാരനായ ഏക മുസ്‌ലിം അംഗം റഹ്മത്ത് പാഷ ഈ മാസം മൂന്നിനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്തിലെ 38 അംഗങ്ങളിൽ ഏക മുസ്‌ലിമാണ് ജനറൽ വാർഡ് പ്രതിനിധാനം ചെയ്യുന്ന പാഷ. ഭൂരിപക്ഷ പിന്തുണയോടെ അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു. തുടർന്നാണ് ബി.ജെ.പി-ജെ.ഡി.എസ് കൂട്ടുകെട്ടിന്‍റെ കോൺഗ്രസ്-മുസ് ലിം വിരുദ്ധത പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story