മൈസൂരു ചലോ പദയാത്ര ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും നടത്തുന്ന ‘മൈസൂരു ചലോ’ പദയാത്രക്ക് ശനിയാഴ്ച മൈസൂരുവിൽ സമാപനമാവും. പദയാത്രയുടെ ഏഴാം ദിവസമായ വെള്ളിയാഴ്ച മണ്ഡ്യ ശ്രീരംഗപട്ടണയിൽനിന്ന് യാത്ര പുനരാരംഭിച്ചു. ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, മുൻ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ, എം.എൽ.സി സി.ടി. രവി, ബി.ജെ.പി- ദൾ എം.എൽ.എമാർ, എം.എൽ.സിമാർ, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ പദയാത്രയിൽ അണിനിരന്നു. ബംഗളൂരുവിലെ കെങ്കേരിയിൽനിന്ന് ആഗസ്റ്റ് മൂന്നിന് ആരംഭിച്ച പദയാത്ര ബിഡദി, കെംഗൽ, നിദഘട്ട, മണ്ഡ്യ, തുബിനകരെ വഴിയാണ് ശ്രീരംഗപട്ടണയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.