മൈസൂരു പേപ്പർ മിൽ പുനരുദ്ധാരണം: യൂക്കാലി നിരോധം പിൻവലിക്കുന്നു
text_fieldsബംഗളൂരു: കർണാടകയിൽ യൂക്കാലിപ്റ്റസ് നടുന്നതിന് ഏർപ്പെടുത്തിയ നിരോധം നീക്കാൻ സർക്കാർ ആലോചിക്കുന്നു. ഭദ്രാവതി മൈസൂരു പേപ്പർ മിൽ പുനരുദ്ധാരണത്തിന്റെ ഭാഗമാണിത്. നിരോധനം പിൻവലിക്കുകയോ ബദൽ കണ്ടെത്തുകയോ ചെയ്യുന്നതിന് ഉന്നതല സമിതി രൂപവത്കരിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
വനംമന്ത്രി ഈശ്വരൻ ഖാണ്ഡ്രൈ, ഭദ്രാവതി എം.എൽ.എ സംഗമേഷ്, മിൽ അധികൃതർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. ഭദ്രാവതി ഫാക്ടറിക്ക് 20005 ഹെക്ടർ വനഭൂമി യൂക്കാലിപ്റ്റസ് വളർത്താൻ 40 വർഷത്തേക്ക് പാട്ടത്തിന് നൽകിയതാണ്. വർഷം 10 ലക്ഷം ടൺ അസംസ്കൃത വസ്തുക്കൾ ഫാക്ടറിക്ക് ആവശ്യമുണ്ട്.
എന്നാൽ, നിലവിൽ രണ്ടു ലക്ഷം ടൺ മാത്രമാണ് ലഭിക്കുന്നത്. ശിവമൊഗ്ഗ ജില്ലയിലും പരിസരങ്ങളിലും യൂക്കാലിപ്റ്റസ് നിരോധത്തിൽ ഇളവ് എന്ന നിർദേശം ഉന്നതതല സമിതിയുടെ പരിഗണനക്ക് വിടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.