മൈസൂരു-കൊച്ചുവേളി, മൈസൂരു-കണ്ണൂർ സ്‍പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ഒടുവിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവെ സ്‍പെഷൽ ട്രെയിനുകൾ അനുവദിച്ചു. തെക്കൻ കേരളത്തിലേക്ക് മൈസൂരു-കൊച്ചുവേളി എ.സി സ്‍പെഷൽ (06211) ഡിസംബർ 23ന് ആദ്യ സർവിസും 25ന് രണ്ടാം സർവിസും നടത്തും. ഡിസംബർ 24, 26 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് മൈസൂരുവിലേക്ക് മടക്ക സർവിസ് നടത്തും.
വടക്കൻ കേരളത്തിലേക്ക് മൈസൂരു-കണ്ണൂർ എ.സി സ്‍പെഷൽ (06221) ഡിസംബർ 30നും ജനുവരി ഒന്നിനുമാണ് സർവിസ്. ഡിസംബർ 31, ജനുവരി രണ്ട് തീയതികളിൽ ഈ ട്രെയിൻ കണ്ണൂരിൽനിന്ന് മടക്ക സർവിസ് നടത്തും. എന്നാൽ, ഇവ എ.സി ട്രെയിനുകളാണെന്നതും സർവിസിന്റെ സമയവും സ്റ്റോപ്പും സാധാരണ യാത്രക്കാർക്ക് തിരിച്ചടിയായി. പുലർച്ചെ രണ്ടോടെയാണ് സ്‍പെഷൽ ട്രെയിനുകൾ ബംഗളൂരുവിലെത്തുക.
ഹൊസൂർ-സേലം വഴിയുള്ള ട്രെയിനുകളായതിനാൽ കെ.ആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഗുണം ചെയ്യില്ല. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഹൊസൂരിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതോടെ ഇലക്ട്രോണിക് സിറ്റിയടക്കമുള്ള ഐ.ടി മേഖലയിലെ മലയാളികൾ ഏറെ ആശ്രയിക്കുന്ന കാർമലാരം സ്റ്റോപ്പ് സ്‍പെഷൽ സർവിസിന് പുറത്തായി.
മൈസൂരുവിൽനിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി സ്‍പെഷലിൽ (06211) മൈസൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് 1493 രൂപയാണ് അടിസ്ഥാന നിരക്ക്. റിസർവേഷൻ ചാർജും ജി.എസ്.ടിയുമടക്കം 1610 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളിയാഴ്ചത്തെ സർവിസിൽ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സർവിസിൽ 500 ലേറെ ടിക്കറ്റുകളും തേർഡ് എ.സിയിൽ ലഭ്യമാണ്. സെക്കന്റ് എ.സി സീറ്റിന് 2210 രൂപയാണ് റിസർവേഷൻ ചാർജും ജി.എസ്.ടിയുമടക്കമുള്ള നിരക്ക്. വെള്ളിയാഴ്ചത്തെ സർവിസിൽ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സർവിസിൽ 100 ലേറെ ടിക്കറ്റുകളും ലഭ്യമാണ്.
മൈസൂരു ജങ്ഷനിൽനിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (06211) മാണ്ഡ്യ (പുലർച്ചെ 12.02), കെങ്കേരി (പുലർച്ചെ 01.30) കെ.എസ്.ആർ ബംഗളൂരു (പുലർച്ചെ 2.10), ബംഗളൂരു കന്റോൺമെന്റ് (പുലർച്ചെ 2.20), ഹൊസൂർ (3.40), ധർമപുരി (4.50), സേലം (രാവിലെ 7.53), ഈറോഡ് (8.50), തിരുപ്പൂർ (9.43), കോയമ്പത്തൂർ ജങ്ഷൻ (10.42), പാലക്കാട് (11.40), തൃശൂർ (ഉച്ചക്ക് 1.02), ആലുവ (2.00), എറണാകുളം ടൗൺ (2.27), കോട്ടയം ( വൈകീട്ട് 3.57), ചങ്ങനാശ്ശേരി (4.39), തിരുവല്ല (4.52), ചെങ്ങന്നൂർ (5.05), മാവേലിക്കര (5.30), കായംകുളം ജങ്ഷൻ (5.41), കൊല്ലം (6.03) വഴി രാത്രി 7.20ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽനിന്ന് തിരിച്ച് ഡിസംബർ 24നും 26നും സ്‍പെഷൽ ട്രെയിൻ ബംഗളൂരു വഴി മൈസൂരുവിലേക്ക് സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.15ന് മൈസൂരുവിലെത്തുന്ന കൊച്ചുവേളി-മൈസൂരു സ്‍പെഷലിൽ (06212) ഡിസംബർ 24നും 26നും തേർഡ് എ.സിയിൽ 500 ലേറെ ടിക്കറ്റുകൾ ലഭ്യമാണ്. സെക്കന്റ് എ.സിയിലാകട്ടെ 150 ലേറെ ടിക്കറ്റുകളുമുണ്ട്.
കൊല്ലം ( രാത്രി 10.57), കായംകുളം (11.35), മാവേലിക്കര (11.47), ചെങ്ങന്നൂർ (പുലർച്ചെ 12.02), തിരുവല്ല (12.17), ചങ്ങനാശ്ശേരി (12.30), കോട്ടയം (12.45), എറണാകുളം ടൗൺ (2.10), ആലുവ (2.37), തൃശൂർ (3.12), പാലക്കാട് (4.30), കോയമ്പത്തൂർ (രാവിലെ 6.25), തിരുപ്പൂർ (7.15), ഈറോഡ് (8.15), സേലം (9.25), ധർമപുരി (11.33), ഹൊസൂർ (ഉച്ചക്ക് 1.00), ബംഗളൂരു കന്റോൺമെന്റ് (വൈകീട്ട് 3.48), കെ.എസ്.ആർ ബംഗളൂരു (4.00), കെങ്കേരി (4.21), മാണ്ഡ്യ (5.35) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
പാലക്കാട് വരെ മൈസൂരു-കൊച്ചുവേളി സ്‍പെഷൽ ട്രെയിനിന്റെ അതേ സ്റ്റോപ്പും സമയക്രമവുമാണ് മൈസൂരു-കണ്ണൂർ എ.സി സ്‍പെഷൽ (06221) പാലിക്കുക. പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലം (ഉച്ചക്ക് 12.15), ഷൊർണൂർ (1.00), തിരൂർ (2.00), കോഴിക്കോട് (വൈകീട്ട് 3.00), വടകര (4.00), തലശ്ശേരി (4.35), കണ്ണൂർ (5.15) എന്നിങ്ങനെയാണ് സമയക്രമം. കണ്ണൂർ-മൈസൂരു എ.സി സ്‍പെഷൽ (06222) കണ്ണൂരിൽനിന്ന് ഡിസംബർ 31, ജനുവരി രണ്ട് തീയതികളിൽ സർവിസ് നടത്തും. രാത്രി 8.55 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.30ന് മൈസൂരുവിലെത്തും.
ഈ സർവിസുകൾക്ക് പുറമെ, നവംബർ 21 മുതൽ ശബരിമല സ്‍പെഷൽ സർവിസ് ആരംഭിച്ച വിജയപുര-കൊല്ലം വീക്ക്‍ലി എക്സ്പ്രസ് സ്‍പെഷൽ (07385) ജനുവരി 16 വരെയും ഡിസംബർ നാലിന് ആരംഭിച്ച ബെളഗാവി-കൊല്ലം എക്സ്പ്രസ് വീക്ക്‍ലി സ്‍പെഷൽ (07361) ജനുവരി 15 വരെയും സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.